#Alvindeath | ആല്‍വിനെ ഇടിച്ചത് ബെന്‍സ് കാർ; രണ്ട് വാഹനങ്ങളും കസ്റ്റഡിയില്‍, ലൈസന്‍സ് റദ്ദാക്കും - എംവിഡി

#Alvindeath | ആല്‍വിനെ ഇടിച്ചത് ബെന്‍സ് കാർ; രണ്ട് വാഹനങ്ങളും കസ്റ്റഡിയില്‍, ലൈസന്‍സ് റദ്ദാക്കും - എംവിഡി
Dec 10, 2024 10:14 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) റീല്‍സ് ചിത്രീകരണത്തിനിടെ വാഹനം ഇടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്.

റീല്‍സ് ചിത്രീകരണത്തിനിടെ കടുത്ത നിയമലംഘനം നടന്നിട്ടുണ്ടെന്നും അപകടത്തിന്റെ വ്യാപ്തി പരിശോധിച്ച ശേഷം വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും എംവിഡി പ്രതികരിച്ചു.

'ബെന്‍സും ഡിഫന്‍ഡറും ഉണ്ടായിരുന്നു. ഇരു വാഹനങ്ങളും സമാന്തരമായി വരികയായിരുന്നു. ബെന്‍സ് വാഹനം റോഡിന്റെ വലതുവശം ചേര്‍ന്നും ഡിഫന്‍ഡര്‍ വാഹനം റോഡിന്റെ ഇടതുവശം ചേര്‍ന്നുമാണ് വന്നത്.

വീഡിയോ എടുക്കുന്ന ആല്‍വിന്‍ റോഡില്‍ നടുവില്‍ ആയിരുന്നു. ബെന്‍സ് ഡിഫന്‍ഡറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് ആല്‍വിനെ ഇടിക്കുകയായിരുന്നു', എംവിഡി വിശദീകരിച്ചു.

പ്രദേശത്തുള്ള സിസിടിവി ഫൂട്ടേജുകള്‍ പരിശോധിച്ച് വരികയാണ്. ചോദ്യം ചെയ്യലിന് ശേഷം എഫ്‌ഐആര്‍ ഇടും.

ഡിഫന്‍ഡറിന് ഒറിജിനല്‍ നമ്പര്‍പ്ലേറ്റ് അനുവദിച്ചിരുന്നു. താല്‍ക്കാലിക നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചാണ് ഷൂട്ടിംഗ്.

അതും നിയമലംഘനമാണെന്നും എംവിഡി ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെ ഏഴരയോടെയാണ് വെള്ളയില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബീച്ച് റോഡില്‍ അപകടം നടന്നത്.

സാരമായി പരിക്കേറ്റ ആല്‍വിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. ഒരാഴ്ച്ച മുന്‍പാണ് ആല്‍വിന്‍ ഗള്‍ഫില്‍ നിന്നും നാട്ടിൽ എത്തിയത്.

#Alvin #hit #Benzcar #Both #vehicles #impounded #license #revoked #MVD

Next TV

Related Stories
#Drowned | അതിദാരുണം; എരിഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട മൂന്ന് കുട്ടികളുടെയും മൃതദേഹം കണ്ടെത്തി

Dec 28, 2024 05:53 PM

#Drowned | അതിദാരുണം; എരിഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട മൂന്ന് കുട്ടികളുടെയും മൃതദേഹം കണ്ടെത്തി

ആശുത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ശേഷമാണ് മറ്റ് രണ്ടുപേരുടെ മൃതദേഹങ്ങള്‍...

Read More >>
#crime | മകൾക്ക് നേരെ നിരന്തര മർദ്ദനം: യുവാവിനെ ഭാര്യാപിതാവും സഹോദരനും ചേര്‍ന്നു വെട്ടിക്കൊന്നു

Dec 28, 2024 05:23 PM

#crime | മകൾക്ക് നേരെ നിരന്തര മർദ്ദനം: യുവാവിനെ ഭാര്യാപിതാവും സഹോദരനും ചേര്‍ന്നു വെട്ടിക്കൊന്നു

37 കാരനായ റിയാസ് സംഭവസ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടു. അധികം വൈകാതെ പ്രതികളെ പൂച്ചാക്കല്‍ പോലീസ്...

Read More >>
#drowned | കണ്ണൂർ ഇരിട്ടിയിൽ രണ്ട് പേർ പുഴയിൽ മുങ്ങി മരിച്ചു; അപകടം 9 വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ

Dec 28, 2024 05:19 PM

#drowned | കണ്ണൂർ ഇരിട്ടിയിൽ രണ്ട് പേർ പുഴയിൽ മുങ്ങി മരിച്ചു; അപകടം 9 വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ

കണ്ണൂർ കൊറ്റാളി സ്വദേശികളായ വിൻസന്‍റ് (42), ആൽബിൻ (9) എന്നിവരാണ് മരിച്ചത്. ഇരുവരും...

Read More >>
#remand |  മലദ്വാരത്തിൽ എം.ഡി.എം.എ ഒളിപ്പിച്ചു കടത്തിയ യുവാവ് റിമാൻഡിൽ

Dec 28, 2024 05:08 PM

#remand | മലദ്വാരത്തിൽ എം.ഡി.എം.എ ഒളിപ്പിച്ചു കടത്തിയ യുവാവ് റിമാൻഡിൽ

ഗ​സ​റ്റ​ഡ് ഓ​ഫി​സ​റു​ടെ​യും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ആ​ൾ​ക്കാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ശ​രീ​രം പ​രി​ശോ​ധി​ച്ചെ​ങ്കി​ലും പു​റ​മെ​യോ...

Read More >>
#EPJayarajan | 'കുഞ്ഞിരാമൻ നിരപരാധിയെന്ന് എല്ലാവർക്കും അറിയാം; സിബിഐ കോടതി വിധി അന്തിമവിധിയല്ല' - ഇപി ജയരാജൻ

Dec 28, 2024 04:36 PM

#EPJayarajan | 'കുഞ്ഞിരാമൻ നിരപരാധിയെന്ന് എല്ലാവർക്കും അറിയാം; സിബിഐ കോടതി വിധി അന്തിമവിധിയല്ല' - ഇപി ജയരാജൻ

അത് ശരയാണെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ...

Read More >>
Top Stories